kerala
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കവിത; റഫീഖ് അഹമ്മദിന് സൈബറിടങ്ങളില്‍ വിമര്‍ശനം
സില്‍വര്‍ ലൈന്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിന് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍' എന്ന വരികളില്‍ തുടങ്ങുന്ന കവിതയാണ് റഫീഖ് അഹമ്മദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചത്. വെള്ളിയാഴ്ചയായിരുന്നു കവിത പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കമന്റ് ബോക്‌സുകളില്‍ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളിലല്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ എന്നുള്‍പ്പെടെയാണ് കമന്റുകള്‍. പരിസ്ഥിതി കവിതകള്‍ ഫ്യൂഡലിസത്തിന്റ ഏമ്പക്കങ്ങളാണ് എന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും ഇടത് വിരോധമാണ് കവിതയ്ക്ക് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടു് വിമര്‍ശനം.
എന്നാല്‍, വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മറ്റൊരു നാലുവരി കവിതയിലുടെ മറുപടിയും റഫീഖ് അഹമ്മദ് നല്‍കുന്നുണ്ട്.
തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്നമുനയുള്ള ചോദ്യങ്ങളറിയാത്തകൂട്ടരേകുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതുകരുണ മാത്രം, വെറുപ്പില്ലൊരശേഷവും. എന്നാണ് പിന്നീട് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.