
janavidhi 2020
സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം.
കൊല്ലം പന്മന, ഗ്രാമപഞ്ചായത്തിലെ പറമ്ബിക്കുളം (5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍ (11), എറണാകുളം കളമശേരി മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി (47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.