Headlines
Loading...
വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദത്തില്‍

വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദത്തില്‍

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി സ്കൂള്‍ കെട്ടിടോദ്ഘാടം നിര്‍വഹിക്കുന്ന ചടങ്ങിന് അവസാനഘട്ടത്തില്‍ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത് വിവാദത്തില്‍. കല്‍പറ്റ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിെന്‍റ കെട്ടിടോദ്ഘാടന ചടങ്ങിനുള്ള അനുമതിയാണ് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അനുമതി നിഷേധിച്ചത്. എം.എസ്.ഡി.പിയില്‍ ഉള്‍പ്പെടുത്തി 1.20 കോടി രൂപ ചെലവിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.

വ്യാഴാഴ്ച രാവിലെ 10.30ന് രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി കെട്ടിടോദ്ഘാടനം നിര്‍വഹിക്കും എന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇടതുപക്ഷം ഭരിക്കുന്ന കല്‍പറ്റ നഗരസഭ അധ്യക്ഷയാണ് പരിപാടിക്ക് രാഹുലിനെ ക്ഷണിച്ച്‌ കത്തുനല്‍കിയത്.

15ന് പങ്കെടുക്കാമെന്ന് രാഹുല്‍ അറിയിച്ചു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ വാര്‍ത്തസമ്മേളനം നടത്തി ഉദ്ഘാടന വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച രാവിലെയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്ത് ജില്ല ഭരണകൂടം സംഘാടകര്‍ക്കും നഗരസഭ സെക്രട്ടറിക്കും കൈമാറുന്നത്.

അപ്പോഴേക്കും പരിപാടിയില്‍ പങ്കെടുക്കാനായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു. തങ്ങളെ ഇത്തരമൊരു പരിപാടിയെ കുറിച്ച്‌ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന എം.എസ്.ഡി.പി കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങള്‍, തറക്കല്ലിടുകള്‍ തുടങ്ങിയവ മുന്‍കൂര്‍ അനുമതി വാങ്ങി പ്രോട്ടോക്കോള്‍ പ്രകാരം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് ഇത്തരത്തില്‍ മൂന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. ഇതിെന്‍റ അടിസ്ഥാനത്തിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നുമാണ് ജില്ല ഭരണകൂടം നല്‍കുന്ന വിശദീകരണം.

അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ് പരിപാടിയുടെ അനുമതി നിഷേധിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. ജില്ല ഭരണകൂടത്തിെന്‍റ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കല്‍പറ്റ നഗരസഭ ഓഫിസിലേക്കും മാര്‍ച്ചും നടത്തി.

പരിപാടിയെ കുറിച്ച്‌ അറിയുന്നത് പത്രങ്ങളിലൂടെ

കല്‍പറ്റ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.എസ്.ഡി.പി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിെന്‍റ ഉദ്ഘാടനം രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്ന വിവരം വ്യാഴാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് അറിയുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. പദ്ധതി വിഹിതത്തില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാറും 40 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. പദ്ധതിയില്‍ അനുവദിച്ച പ്രവൃത്തികളുടെ തറക്കല്ല് ഇടല്‍, ഉദ്ഘാടനം എന്നിവ സംബന്ധിച്ച്‌ തീയതിയടക്കമുള്ള വിവരങ്ങള്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കേണ്ടതിെന്‍റ പ്രോട്ടോകോള്‍ പ്രകാരം പ്രോഗ്രാം ഷെഡ്യൂള്‍ തയാറാക്കി ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍വഹണ ചുമതല ജില്ല ഭരണകൂടത്തിനും. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസ്സാക്കുന്നതും അംഗീകാരം നല്‍കുന്നതും ജില്ല ഭരണകൂടമാണെന്നും ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല പറഞ്ഞു.

സി.പി.എമ്മിന്റെ രാഷ്​ട്രീയ നാടകം

കല്‍പറ്റ: നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധി എം.പിയെ അപമാനിക്കാന്‍ സി.പി.എം കളിച്ച തരംതാണ കളിയെന്ന് യു.ഡി.എഫ്. കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്കൊന്നും ഇല്ലാത്ത ഒരു ഉദ്ഘാടന മാനിയ കല്‍പറ്റ എം.എല്‍.എക്ക് പിടിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി, അല്ലേല്‍ ഉദ്ഘാടകന്‍ എം.എല്‍.എ എന്നതാണ് ഇവിടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്നും അതിെന്‍റ ഭാഗമായുള്ള തരംതാണ രാഷട്രീയ നാടകമാണ് ഉണ്ടായതെന്നും ഡി.സി.സി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് കല്‍പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ, പി.പി. ആലി, എ.പി. ഹമീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

േപ്രാട്ടോകോളിെന്‍റ പേര് പറഞ്ഞ് അവസാന നിമിഷത്തില്‍ പരിപാടി റദ്ദാക്കിയതിലൂടെ രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയാണ് സി.പി.എമ്മും ഇടത് മുന്നണിയും ചെയ്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം ലാക്കാക്കി കൊണ്ടുള്ള അവസരവാദപരമായ ഈ പിന്‍മാറ്റത്തിനെതിരെ ശകതമായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തിെന്‍റ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
യു.ഡി.എഫ് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ

ഡി.സി.സി പ്രസിഡന്‍റ് ഐ.സി. ബാലക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, റസാഖ് കല്‍പറ്റ, എ.പി. ഹമീദ്, ഗിരീഷ് കല്‍പറ്റ, ഉഷാതമ്ബി, കെ.എം. തൊടി മുജീബ്, സാലി റാട്ടക്കൊല്ലി, പി.പി. ഷൈജല്‍, പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.