Headlines
Loading...
കർണാടകയിൽ രാത്രി കാല കർഫ്യൂ; പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണം

കർണാടകയിൽ രാത്രി കാല കർഫ്യൂ; പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണം

കർണാടകയിൽ ഇന്ന് മുതൽ 10 ദിവസത്തേക്ക് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യൂ. കർണാടക ആരോ​ഗ്യമന്ത്രി കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാത്രി കാല കർഫ്യൂവിന് പുറമെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിജെ പാർട്ടികളുൾപ്പെടയുള്ള വലിയ പരിപാടികൾ നടത്തുന്നതിനാണ് വിലക്ക്,സംസ്ഥാനത്തെ ഭക്ഷണ ശാലകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റിം​ഗ് കപ്പാസിറ്റിയിൽ തുറന്നു പ്രവർത്തിക്കാം. 

കർണാടകയിൽ കഴിഞ്ഞ വർഷവും പുതുവത്സരാഘോഷങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ഇന്ത്യയിലാകെ ഇതുവരെ 422 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാ​ഗവും ഡൽഹിയും മഹാരാഷ്ട്രയിലുമാണ്.