Headlines
Loading...
രണ്ട് കോടി രൂപ വരെയുള്ള ജി എസ് ടി ലംഘനങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരില്ല; ഇളവുമായി കേന്ദ്രം

രണ്ട് കോടി രൂപ വരെയുള്ള ജി എസ് ടി ലംഘനങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരില്ല; ഇളവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജി എസ് ടി നിയമ ലംഘകര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. രണ്ട് കോടി രൂപ വരെയുള്ള ജി എസ് ടി ലംഘനങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരില്ല. ഉദ്യോഗസ്ഥനെ തടഞ്ഞാലും ക്രിമിനല്‍ കുറ്റം ചുമത്തില്ല. ഇന്ന് ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം.

ട്രൈബ്യൂണല്‍ രൂപവത്കരണം സംബന്ധിച്ച് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഏഴ് അജണ്ടകള്‍ അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.