
national
എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയുടെ അനുമതി
ന്യൂഡല്‍ഹി: എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ.
സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു.
പണംപിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും.
ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21 രൂപയുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം.
എടിഎം നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ 2019ല്‍ ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാര്‍ശ.
Summary: RBI allows banks to increase ATM transaction charges
[ www.livetodaymalayalam.in ]