Headlines
Loading...
കനത്ത ഇടിയും മഴയും; കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു മരണം kannur

കനത്ത ഇടിയും മഴയും; കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു മരണം kannur

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ചെങ്കല്‍ തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ക്ക് മിന്നലേറ്റു. 

എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടം‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. വ്യാപകമായി മഴ പെയ്യുന്നുണ്ട്. അഞ്ചുദിവസം ശക്തമായ മഴ പെയ്യും. എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്