
assembly election 2021
‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല, നിയമസഭയാണ്’; അരിതയെ പരിഹസിച്ച് ആരിഫ്
‘ഇത് പാൽ െസാസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല.. ഇത് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്..’ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ ജീവിതസാഹചര്യത്തെ പരിഹസിച്ച് എ.എം ആരിഫ് എം.പിയുടെ വാക്കുകളാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ പൊതുവേദിയിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. പാൽ വിറ്റ് ഉപജീവനം കണ്ടെത്തുന്ന അരിത യുഡിഎഫ് മുന്നോട്ടുവച്ച മികച്ച സ്ഥാനാർഥികളിൽ ഒരാളാണ്. സംസ്ഥാനത്ത് മൽസരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളുമാണ്.
പശുവിന്റെ പാൽ വിറ്റ് ജീവിതമാർഗം കണ്ടെത്തുന്ന അരിത ജീവിത മാർഗത്തെ പരിഹസിക്കുന്ന വിധമാണ് എംപിയുടെ വാക്കുകളെന്ന് സൈബർ ഇടങ്ങളിൽ വിമരർശനം ഉയർന്നു കഴിഞ്ഞു. അരിത പാൽ സൊസൈറ്റിയിലേക്കല്ല മൽസരിക്കുന്നതെന്ന് ഓർക്കണമെന്നാണ് ആരിഫ് പറയുന്നത്. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പ്രസംഗിക്കുന്നത്. കയ്യടിയോടെ ഈ പരിഹാസം ആസ്വദിക്കുന്നവരെയും കാണാം.