Headlines
Loading...
പേര് വെട്ടല്‍ തുടരുന്നു; രാജീവ് ഗാന്ധി ഒറാങ്ങ് ദേശീയോദ്യാനം 'ഒറാങ്ങ്' ദേശീയോദ്യാനമാവും

പേര് വെട്ടല്‍ തുടരുന്നു; രാജീവ് ഗാന്ധി ഒറാങ്ങ് ദേശീയോദ്യാനം 'ഒറാങ്ങ്' ദേശീയോദ്യാനമാവും

ടികള്‍ പുരോഗമിക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയം അസം നിയമസഭയില്‍ കഴിഞ്ഞ ദിവസം പാസ്സാക്കി. നിരവധി സംഘടനകള്‍ രാജീവ് ഗാന്ധി ദേശീയ പാര്‍ക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതായാണ് പ്രഖ്യാപനത്തിന് ന്യായീകരണമായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

പ്രദേശത്തെ ആദിവാസി വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് രാജീവ് ഗാന്ധി ദേശീയ പാര്‍ക്കിന്റെ പേര് ഒറാങ്ങ് ദേശീയ പാര്‍ക്കെന്ന് മാറ്റാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. റോയല്‍ ബംഗാള്‍ കടുവകളുടെ സംരക്ഷണ സങ്കേതമായാണ് അസമിലെ രാജീവ് ഗാന്ധി ദേശീയ പാര്‍ക്ക് അറിയപ്പെടുന്നത്. 

ബ്രഹ്മപുത്രയുടെ വടക്കന്‍ തീരങ്ങളിലെ ഡരാംങ്, ഉദല്‍ഗുരി, സോണിത്പ്പൂര്‍ ജില്ലകളിലായാണ് ദേശീയ പാര്‍ക്ക് വ്യാപിച്ചുകിടക്കുന്നത്. ഇന്ത്യന്‍ റിനോ, ബംഗാള്‍ കടുവ, കാട്ടാനകള്‍ തുടങ്ങീ വന്യജീവികളുടെ അപൂര്‍വ്വ സങ്കേതമായാണ് അസമിലെ ഈ ദേശീയ പാര്‍ക്ക് അറിയപ്പെടുന്നത്. 

1985ലാണ് ദേശീയ പാര്‍ക്കായി ഇത് പ്രഖ്യാപിക്കപ്പെടുന്നത്. പിന്നീട് 1992ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നല്‍കുകയായിരുന്നു. എന്നാല്‍ 2001ല്‍ അസമിലെ തരുണ്‍ ഗംഗോയി സര്‍ക്കാരാണ് രാജീവ് ഗാന്ധിയുടെ പേര് പാര്‍ക്കിന് ദേശീയ തലത്തില്‍ ഔദ്യോഗികമായി നല്‍കുന്നത്.