Headlines
Loading...
'നിയമ വിരുദ്ധ ഡിജിറ്റൽ ലോട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കും'; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടർ

'നിയമ വിരുദ്ധ ഡിജിറ്റൽ ലോട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കും'; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടർ

നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി സമൂഹ മാധ്യമങ്ങൾ വഴി ഡിജിറ്റൽ കേരള ലോട്ടറി എന്നപേരിൽ കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ ഡോ അദീല അബ്ദുള്ള. സമൂഹ മാധ്യമങ്ങളിൽ ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

ഉപഭോക്താക്കൾ ഇതിനെതിരെ ജാഗ്രത പാലിക്കണം. കേരളസംസ്ഥാന ഭാഗ്യക്കുറികൾക്ക് നേരിട്ടുള്ള വിപണനം മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നും ലോട്ടറി വകുപ്പ് ഡയറക്ടർ വ്യക്തമാക്കി