
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. നിൽ കപ്പയിൽ വീട്ടില്‍ സുനില്‍ (48), നാടുവിനൽ വീട്ടില്‍, സുമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. മുണ്ടക്കയം കാപ്പിലാമൂടിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.