
kerala
കല്യാണം കഴിക്കാൻ സമ്മതം വേണം; കാമുകിയുടെ അനന്തരവനെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
കാമുകിയെ വിവാഹം കഴിക്കുന്നതിനുള്ള സമ്മതത്തിനായി, അവരുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് സംഭവം. ദിനേഷ് യാദവ് എന്ന യുവാവാണ് അഞ്ച് വയസ്സുകാരനായ അഭാഷുവിനെ തട്ടിക്കൊണ്ട് പോയത്.
24 മണിക്കൂറിനുള്ളില്‍ പൊലീസ് കുട്ടിയെ രക്ഷിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ കഴിയാതായതോടെ രക്ഷിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനേഷ് യാദവിന്റെ പക്കല്‍ നിന്ന് കുട്ടിയെ രക്ഷിക്കാനായത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് ഈ ബന്ധത്തിൽ താത്പര്യമില്ലായിരുന്നു.വിവാഹം കഴിക്കുന്നതിനായി യുവതിയുടെ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് തട്ടിക്കൊണ്ട് പോകാന്‍ ഇയാൾ പദ്ധതിയിട്ടത്.