Headlines
Loading...
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; ഇനി ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; ഇനി ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ബെവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.

ബിവറേജ് കോർപ്പറേഷനും ടോക്കൺ സംവിധാനം ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്.

ബെവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് നഷ്ടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എക്സൈസും ബിവറേജസ് അധികൃതരും ചേർന്നാണ് വെർച്വൽ ക്യൂ ബുക്കിങ് വീതംവെക്കാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കിയത്.