
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 67,708 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി.
നിലവിൽ 8,12,390 പേരാണ് കോവിഡ് ചികിത്സയിൽ തുടരുന്നത്. 63,83,442 പേർ രോഗം ഭേദമാകുകയോ ആശുപത്രി വിടുകയോ ചെയ്തു. 680 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,11,266 ആയി.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.