
national
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ വിവിധ ഒഴിവുകൾ: പരീക്ഷ മെയ് 16ന്
തിരുവനന്തപുരം: മിലിട്ടറി എൻജിനീയറിങ് സർവീസസിലെ വിവിധ ഒഴിവുകളിലേക്കുള്ള പരീക്ഷ മെയ് 16ന് നടക്കും. ഏപ്രിൽ 12വരെ അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തസ്തികകളിലേക്കാണ് പ്രവേശനം. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അതല്ലെങ്കിൽ മുകളിൽ പറഞ്ഞ വിഷയത്തിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്, വെയർഹൗസിങ് മാനേജ്മെന്റ്, പർച്ചേസിങ്, ലോജിസ്റ്റിക്സ്, പബ്ലിക് പ്രൊക്യുർമെന്റ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. കൂടുതൽ വിവരങ്ങൾ www.mes.gov.in ലഭ്യമാണ്. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം