Headlines
Loading...
കൊവിഡ് പ്രതിരോധത്തിന് 23,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് 23,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയുടെ സഹായം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 23000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് ഈ തുക കണ്ടെത്തണമെന്നാണ് തീരുമാനിച്ചത്. പുനസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊവിഡ് രോഗത്തിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കാനും കൊവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്നും 20000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു. 23123 കോടിയുടെ പാക്കേജില്‍ 15000 കോടിരൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ വിഹിതം. ബാക്കി തുക ഓരോ സംസ്ഥാനസര്‍ക്കാരുകളും കണ്ടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

കര്‍ഷകര്‍ക്ക് ഒരുലക്ഷം കോടി രൂപയുടെ സഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നാളികേര വികസന ബോര്‍ഡ് പുനസംഘടിപ്പിക്കും. ഉദ്യോഗസ്ഥ തലത്തിലുള്ള ആളെയായിരിക്കില്ല ബോര്‍ഡ് പ്രസിഡന്റായി തെരഞ്ഞെടുക്കുക മറിച്ച് നാളികേര കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെ പ്രസിഡന്റാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി