Headlines
Loading...
കളനാട് യുഎഇ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കോവിഡ് 19 ആറാം ഘട്ട സമാശ്വാസ പ്രവർത്തനത്തിനു  പ്രൗഡഗംഭീര തുടക്കം

കളനാട് യുഎഇ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കോവിഡ് 19 ആറാം ഘട്ട സമാശ്വാസ പ്രവർത്തനത്തിനു പ്രൗഡഗംഭീര തുടക്കം

ഉദുമ: നാല് പതിറ്റാണ്ടുകളായി കളനാടിലെ മത ഭൗതീക വിദ്ദ്യാഭ്യാസ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നയു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്  സംസ്ഥാനത്തിലെ മഹല്ലുകൾക്ക് തന്നെ  മാത്രകയാവുന്ന പ്രവർത്തന രീതികളാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. 

കോവിഡ് മഹാമാരിയുടെ തുടക്ക കാലത്തു തന്നെ പ്രവാസ ലോകത്തുണ്ടായ  പ്രയാസങ്ങൾ അനുഭവിച്ചു  കൊണ്ടിരിക്കുമ്പോൾ ചേർത്തു വെക്കലിന്റെ ഭാഗമായി സമാശ്വാസം നൽകിയിരുന്നു. അതു ഒരുപാട്പേർക്ക് വെലിയരുനുഗ്രമായിരുന്നു. കഴിഞ്ഞ ബലി പെരുന്നാളിനോടനു ബന്ധിച്ചു കളനാട് മഹല്ലിലെ ജാതി മത വർഗ്ഗ ഭേദമന്യേ  ദുരിത നാളുകളിൽ ദൈനംദിന ജീവിതത്തിൽ നിരാശ്രയയവർക് സാന്ത്വന സ്പർശമേകാൻ  മഹല്ലിലെ മുഴുവൻ വീടുകളിലേക്കും യു. എ. ഇ  കമ്മിറ്റി ബലി പെരുന്നാൾ ഭക്ഷണം കിറ്റ് വിതരണം ചെയ്ത് കൈത്താങ്ങായത് ജനശ്രദ്ധ നേടുകയും കോവിഡിൽ താളം തെറ്റിയവർക് ആശ്വാസംമാവുകയും ചെയ്തിരുന്നു.

 മഹാമാരിയിൽ നിന്നും മനുഷ്യൻ കരകയറാൻ ശ്രമിക്കുമ്പോഴേക്കും വീശിയടിച്ച രണ്ടാം തരംഗം വീണ്ടും എല്ലാവരെയും പ്രതിസന്ധിയിലേക്കും അസ്ഥി തുളയ്ക്കുന്ന സങ്കടങ്ങൾക്കും വഴിമാറി. കഴിഞ്ഞ 
കോവിഡിന്റെ നാളുകളിൽ യു. എ. ഇ മുസ്ലിം ജമാഅത്ത് കലാൽപടയായി ആശ കേന്ദ്രമായി നടത്തി വരുന്ന പ്രവർത്തനം നാട് അംഗീകരിച്ചു കഴിഞ്ഞു.ഗൾഫിലും തുടർന്ന് നാട്ടിലും ക്വാറന്റീനിൽ കഴിയുന്നവർക് മരുന്നും അവശ്യ വസ്തുക്കളും എത്തിക്കുന്നതിൽ ക്രത്യമായ ഇടപെടൽ നടത്തിന്നത്തിലുമെല്ലാം കളനാട് യു. എ. ഇ മുസ്ലിം ജമാഅത്ത് കമ്മിറ്റി അടിസ്ഥാന കണ്ണിയായി പ്രവർത്തിച്ചു.

അത് കൊണ്ട് തന്നെ നാട്ടുകാർ വലിയ പ്രതീക്ഷയർപ്പിച്ചു കൊണ്ടും നാട്ടുകാർക്ക് പ്രതീക്ഷ നൽകി കൊണ്ടും മുന്നേറി കൊണ്ടിരിക്കുന്നു.
ഇപ്പോൾ കോവിഡ് 19 ആറാം ഘട്ടം പ്രവർത്തനത്തിന്റെ അവശതകൾ അനുഭവിക്കുന്നവർക്ക് ആശ്വാസകരമായ ഒരു കൈ താങ്‌ സഹായത്തിന്റെ 
ബലി പെരുന്നാൾ സന്ത്വനം -2021 പ്രവർത്തന പോസ്റ്റർ യു എ. ഇ ജമാഅത്ത് പ്രസിഡണ്ട് അബ്ബാസ് സാഹിബ് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് കാദർ കുന്നിൽന്ന് നൽകി കൊണ്ട് ഉത്ഘാടന നിർവഹിച്ചു.ആനത്തുല്‍ ഇസ്ലാം മദ്‌റസ ഹാളില്‍ വെച്ച്‌ നടന്ന പ്രൗഢ ഗംഭീരമായ
 ചടങ്ങിൽ കളനാട് ഹൈദ്രൂസ് ജമാഅത്ത് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി ഉസ്താദിന്റെ പ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ യു. എ. ഇ മുസ്ലിം ജമഅത്ത് പ്രസിഡന്റ്‌ കെ. പി അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ അബ്ദുള്ള ഹാജി കോഴിത്തിടിൽ ജനറൽ സെക്രട്ടറി കളനാട് ഹൈ ദ്രോസ് ജമാഅത്ത് കമ്മിറ്റി ഉത്ഘാടനം നിർവഹിച്ചു.

കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ട്രഷറർ ശരീഫ് അച്ചു അമുഖ ഭാഷണം നടത്തി.ശരീഫ് തായൽ സ്വഗത ഭാഷണം നടത്തുകയും യു. എ ഇ കമ്മിറ്റി ട്രഷറർ റഹീം തോട്ടം നന്ദി പ്രകാശിപ്പിക്കുകയും ചയ്തു.

അബ്ദുല്ല ഹാജി മദ്രാസ് ,റഹ്‌മാൻ മൗലവി,C b അബ്ദുൽ റഹിമാൻ ഹാജി,ഹബീബ് ബസ്റ്റാന്റ്,ഇബ്രാഹിം ദേളി,ശരീഫ് CB,മുഹമ്മദ് കുഞ്ഞി kk,ശരീഫ് മജിസ്‌ട്രേറ്റ്,ശദുലി പുളുന്തോട്ടി 
സുലൈമാൻ ഹദ്ദാദ്,ഹകീം കെ. പി,റഫീഖ് ഹദ്ദാദ്‌ എന്നിവർ സംസാരിച്ചു.