Headlines
Loading...
ജനങ്ങള്‍ സാക്ഷി; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി rahul gandhi

ജനങ്ങള്‍ സാക്ഷി; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി rahul gandhi

തിരഞ്ഞെടുപ്പ് ആവേശചൂടേറ്റി പ്രിയങ്ക ഗാന്ധിക്കൊപ്പം  രാഹുൽഗാന്ധി വയനാട്ടിൽ. കൽപ്പറ്റ ഇളക്കിമറിച്ച റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മരവയൽ കോളനി അടക്കമുള്ള വിവിധ ഇടങ്ങളിൽ നേരിട്ട് പോയി വോട്ട് അഭ്യർത്ഥിച്ച രാഹുലും പ്രിയങ്കയും ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങി.  

തോട്ടം മേഖലയായ മേപ്പാടിയിൽ ആണ്  രാഹുൽ ഗാന്ധി ഇക്കുറി വന്നിറങ്ങിയത്. തൊഴിലാളികളുമായി അല്പം കുശലാന്വേഷണം. ശേഷം നേരെ കൽപ്പറ്റയിലേക്ക്. പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് റോഡ് ഷോക്ക് തുടക്കം. 

രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം  മുൻനിരയിൽ  കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ. അകമ്പടിയായി നൂറുകണക്കിന് പ്രവർത്തകർ. 

നേരെ കലക്ടറുടെ ചേമ്പറിലേക്ക്. മൂന്ന് സെറ്റ് പത്രിക ആണ്  വരണാധികാരി രേണു രാജിന് മുൻപാകെ നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നേരെ മരവയൽ കോളനിയിലേക്ക്. അവിടെ കോളനിവാസികളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. മുതിർന്ന നേതാക്കളുമായി മറ്റു മണ്ഡലങ്ങളിലെ പ്രചാരണം വിലയിരുത്തി  രാഹുലും പ്രിയങ്കയും മട്ടന്നൂർ വിമാനത്താവളം വഴി ഡൽഹിയിലേക്ക്