international desk
Sports
ആശങ്കകള്‍ വര്‍ധിപ്പിച്ച് ഒളിംപിക് വില്ലേജില്‍ വീണ്ടും കോവിഡ്; ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച് വോളിബോള്‍ താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു
ടോക്യോ: ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആശങ്കകള്‍ വര്‍ധിപ്പിച്ച് വീണ്ടും കോവിഡ്. ഒളിംപിക് വില്ലേജില്‍ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ ബീച്ച് വോളിബോള്‍ താരം ഒന്‍ഡ്രെജ് പെരുസിചിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസവും നടത്തുന്ന കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിലാണ് ഫലം പോസിറ്റീവായത്. താരത്തിന് ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി ചെക്ക് ഒളിംപിക് ടീം തലവന്‍ മര്‍ട്ടിന്‍ ഡൊക്ടര്‍ വ്യക്തമാക്കി. താരത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.