Headlines
Loading...
വീടിന്റെ വെളിയില്‍ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി; പിന്നാലെ പാഞ്ഞ് നാട്ടുകാര്‍, അത്ഭുത രക്ഷപ്പെടല്‍

വീടിന്റെ വെളിയില്‍ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി; പിന്നാലെ പാഞ്ഞ് നാട്ടുകാര്‍, അത്ഭുത രക്ഷപ്പെടല്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷിച്ചു. തലയ്ക്കും പിന്‍ഭാഗത്തും പരിക്കുപറ്റിയ കുട്ടിക്ക് പ്രാഥമിക ശ്രൂശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. 

മുംബൈയിലെ അരേ കോളനിയില്‍ ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. നാലുവയസുകാരനായ ആയുഷ് യാദവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീടിന്റെ വെളിയില്‍ കളിച്ചുകൊണ്ടിരിക്കേ, കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷയ്ക്ക് എത്തുകയായിരുന്നു.

പുള്ളിപ്പുലിയെ പിന്തുടര്‍ന്ന് ഭയപ്പെടുത്തി കുട്ടിയെ രക്ഷിക്കാനായിരുന്നു നാട്ടുകാരുടെ ശ്രമം. നാട്ടുകാര്‍ ചുറ്റിലും കൂടിയതോടെ, പുള്ളിപ്പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തലയ്ക്കും പിന്‍ഭാഗത്തും നിസാര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ബാലാസാഹേബ് താക്കറെ ട്രോമ കെയറില്‍ എത്തിച്ചു. പ്രാഥമിക ശ്രൂശ്രൂഷകള്‍ക്ക് ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.