Gold Price Today| സ്വർണ വില വീണ്ടും കൂടി; പവന് 120 രൂപയുടെ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു ഇന്നലെ വരെ സ്വർണം.
ഇന്ന് പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ 34,560 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയെങ്കിൽ ഇന്ന് 34,680 രൂപയാണ് വില. ഗ്രാമിന് 15 രൂപ കൂടി 4,335 രൂപയായി.
സെപ്റ്റംബർ 24ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നും വില. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ൽ എത്തി. ഇന്ന് വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വില വർധിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.
സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)
സെപ്റ്റംബര്‍ 1- 35,440
സെപ്റ്റംബര്‍ 2- 35,360
സെപ്റ്റംബര്‍ 3- 35,360
സെപ്റ്റംബര്‍ 4- 35,600
സെപ്റ്റംബര്‍ 5- 35,600
സെപ്റ്റംബര്‍ 6- 35,600
സെപ്റ്റംബര്‍ 7- 35,520
സെപ്റ്റംബർ 8- 35,280
സെപ്റ്റംബർ 9- 35,200
സെപ്റ്റംബര്‍ 10- 35,280
സെപ്റ്റംബര്‍ 11- 35,200
സെപ്റ്റംബര്‍ 12- 35,200
സെപ്റ്റംബര്‍ 13- 35,200
സെപ്റ്റംബര്‍ 14- 35,200
സെപ്റ്റംബര്‍ 15- 35,440
സെപ്റ്റംബര്‍ 16- 35,200
സെപ്റ്റംബര്‍ 17- 34,720
സെപ്റ്റംബർ 18 - 34,720
സെപ്റ്റംബർ 19 - 34,720
സെപ്റ്റംബർ 20 - 34,640
സെപ്റ്റംബർ 21- 34,800
സെപ്റ്റംബർ 21- 34,800
സെപ്റ്റംബർ 22- 35,080
സെപ്റ്റംബർ 23- 34,880
സെപ്റ്റംബർ 24- 34,560
സെപ്റ്റംബർ 25- 34,560
സെപ്റ്റംബർ 26- 34,560
സെപ്റ്റംബർ 26- 34,680
വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.