Headlines
Loading...
ബ്ലാക്ക് ഫംഗസ്: മഹാരാഷ്ട്രയിൽ 2000 പേർ ചികിത്സയിൽ

ബ്ലാക്ക് ഫംഗസ്: മഹാരാഷ്ട്രയിൽ 2000 പേർ ചികിത്സയിൽ

മുംബൈ ∙ കോവിഡ് ബാധിതരിലും സുഖം പ്രാപിച്ചവരിലും കാണപ്പെടുന്ന മാരകമായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ബാധിച്ചു മഹാരാഷ്ട്രയിൽ 2000 പേർ ചികിത്സയിലുണ്ടെന്നും മെഡിക്കൽ കോളജുകളിൽ ഇതിനു പ്രത്യേക വാർഡുകളൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ആദ്യമായാണു മ്യൂക്കോർമൈക്കോസിസ് രോഗികളുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇതുവരെ 8 പേർ മരിച്ചു.  4– 12 ആഴ്ച വരെ ആന്റിഫംഗൽ മരുന്നുകളും ചിലപ്പോൾ ശസ്ത്രക്രിയയും ആവശ്യമായ ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘം അനിവാര്യമാണ്.

മ്യൂക്കോർമൈക്കോസിസ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അന്ധതയ്ക്കും  ചിലപ്പോൾ മരണത്തിനും കാരണമായേക്കാം. തലവേദന, പനി, കണ്ണിനും മൂക്കിനും വേദനയും ചുവപ്പും,  മൂക്കൊലിപ്പ്, സൈനസൈറ്റിസ്, കവിൾ അസ്ഥി വേദന, തരിപ്പ് അല്ലെങ്കിൽ വീക്കം, പല്ലിളകുക, കാഴ്ചമങ്ങ ൽ, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ലക്ഷണങ്ങളാണ്.