Headlines
Loading...
'ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുത്'; പൗരൻമാരോട് അമേരിക്ക; ഇന്ത്യയിൽ ബലാത്സം​ഗം വർധിക്കുന്നെന്നും മുന്നറിയിപ്പ്

'ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുത്'; പൗരൻമാരോട് അമേരിക്ക; ഇന്ത്യയിൽ ബലാത്സം​ഗം വർധിക്കുന്നെന്നും മുന്നറിയിപ്പ്

ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരൻമാർക്ക് നിർദ്ദേശം നൽകി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇതു സംബന്ധിച്ച് നോട്ടീസ് ഇറക്കിയത്. ജമ്മുകശ്മീരിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടേക്ക് യാത്ര ചെയ്യരുതെന്നും ഒപ്പം അക്രമണ സാധ്യതയുള്ള ഇന്ത്യ-പാക് അതിർത്തിയുടെ 10 കിലോ മീറ്റർ ദൂര പരിധിയിലും പോവരുതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശിച്ചു. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്തേക്ക് പോവുന്നവർ മുൻ കരുതലെടുക്കണമെന്നും നോട്ടീസിൽ പറയുന്നു.

''ബലാത്സം​ഗം ഇന്ത്യയിൽ കുത്തനെ വർധിച്ചു കൊണ്ടിരിക്കുന്നെന്നാണ് രാജ്യത്തെ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത്. ലൈം​ഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വിനോദ സഞ്ചാര മേഖലകളിലും അല്ലാത്തിടങ്ങളിലും ന‌ടക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ​ഗതാ​ഗത സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിം​ഗ് മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പൊന്നുമില്ലാതെ തീവ്രവാദികൾ ആക്രമണം നടത്തിയേക്കാം,'' നോട്ടീസിൽ പറയുന്നു.കശ്മീർ മേഖലയ്ക്ക് പുറമെ ഇന്ത്യയുടെ ചില ഉൾപ്രേദേശങ്ങളിൽ സഞ്ചരിക്കുന്നതിനും നിയന്ത്രണമുണ്ട്. മഹാരാഷ്ട്രയിലെ കിഴക്കൻ ഉൾപ്രദേശങ്ങളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലേക്കും പശ്ചിമ ബം​ഗാളിലെ ചില മേഖലകളിലേക്കും പോവുന്ന യുഎസ് പൗരർ പ്രത്യേക അനുമതി വാങ്ങണമെന്നും നോ‌ട്ടീസിൽ പറയുന്നു.