കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി 'കര്‍ണാടക രത്‌ന' പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന'പുനീത് നമന' അനുസ്മരണ ചടങ്ങിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് ഉയര്‍ന്ന ബഹുമതി ലഭിക്കുന്ന പത്താമത്തെ ആളാണ് പുനീത് രാജ് കുമാര്‍.
നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീരേന്ദ്ര ഹെഗ്ഗഡെക്കാണ് ഈ പുരസ്‌ക്കാരം 2009 ല്‍ അവസാനമായി നല്‍കിയത്.ഒക്‌ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ് കുമാറിന്റെ അന്ത്യം. 46 വയസായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്.