kerala
മുല്ലപെരിയാറില്‍ പുതിയ ഡാം; നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ സങ്കേതിക സമിതി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ നിര്‍മാണത്തെ കുറിച്ച് പഠിക്കുന്ന സങ്കേതിക സമിതിയില്‍ തമിഴ്‌നാടിന്റെ പ്രാതിനിധ്യം തേടി കേരളം കത്തയച്ചു. ഈ മാസം രണ്ടിന് തമിഴ്‌നാടിന് അയച്ച കത്തിലാണ് സംസ്ഥാനം ആവശ്യം രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസാണ് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചത്.
നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് വിവാദ മരംമുറിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ വാദം. എന്നാല്‍ ഇങ്ങനെയൊരു യോഗം നടന്നിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ നിലപാട്. ഇപ്പോഴും തര്‍ക്കം തുടരുന്ന ഈ യോഗത്തിന്റെ തൊട്ടടുത്ത ദിവസമാണ് തമിഴ്‌നാടിന് കേരളം കത്തയച്ചതെന്നും ശ്രദ്ധേയമാണ്.
ഇതിന് അനുസരിച്ച് ഉത്തരവിറക്കാമെന്നും കേരളം തമിഴ്‌നാടിനെ അറിയിച്ചു. ബേബി ഡാം മരം മുറിയടക്കം ചര്‍ച്ച ചെയ്ത് സെപ്തംബര്‍ 17 ലെ സെക്രട്ടറി തല യോഗത്തെ കുറിച്ചടക്കം കത്തില്‍ പരാമര്‍ശമുണ്ട്. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനിടെയായിരുന്നു കത്ത് നല്‍കിയത്. അതേസമയം തമിഴ്‌നാട് ഇതുവരെ പ്രതിനിധിയെ നിയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തോട് അനുകൂല സൂചനകള്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.