Headlines
Loading...
പിന്‍വാതില്‍ നിയമനമെന്ന് ആരോപണം'; കണ്ണൂര്‍ വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പിന്‍വാതില്‍ നിയമനമെന്ന് ആരോപണം'; കണ്ണൂര്‍ വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


പിന്‍വാതില്‍ നിയമനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ വീട് ഉപരോധിച്ചു. മുന്‍ എംപി കെ കെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അസോസിയേറ്റ് പ്രൊഫസറാകാന്‍ മതിയായ യോഗ്യത പ്രിയാ വര്‍ഗീസിനില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. വിസിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി.