idukki
ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. രാവിലെ 10 മണിക്ക് 40 സെൻറീമീറ്റർ മുതൽ ഒരു മീറ്റർ വരെയാണ് ഷട്ടർ ഉയർത്തിയത്. ഏകദേശം 40 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നല്‍കി.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളില്‍ മീൻപിടിക്ത്തകുന്നതിനും നിരോധനം ഏർപ്പെടുത്തി. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവയ്ക്കും അനുമതിയില്ല. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്‍റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നും നാലും സ്പില്‍വേ ഘട്ടറുകള്‍ തുറന്ന് 772 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. പിന്നാലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയർത്തിയിരുന്നു. ഇതിന് ആനുപാതികമായാണ് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നത്.മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് രാവിലെയോടെ 141 അടിയിലേക്ക് ഉയര്‍ന്നിരുന്നു. പ്രദേശത്ത് ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ്.