national
ഇന്ധന നികുതി കുറച്ച് രാജസ്ഥാന്‍; പ്രതിവര്‍ഷം 3800 കോടി നഷ്ടമെന്ന് ഗെഹ്‌ലോട്ട്
ഇന്ധനനികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് രാജസ്ഥാന്‍ പിന്നോട്ട്. സംസ്ഥാനത്ത് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും എന്ന നിലയില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പുതുക്കിയ വില ബുധാനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്ധന നികുതി കുറച്ചതിലൂടെ രാജസ്ഥാനില്‍ വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും അശോക് ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ പറഞ്ഞു.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇന്ധനവില സംബന്ധിച്ച തീരുമാനം. കേന്ദ്രം എക്‌സൈസ് നികുതി കുറയ്ക്കുന്ന പക്ഷം സംസ്ഥാനം നികുതി കുറയ്ക്കാമെന്നായിരുന്നു രാജസ്ഥാന്റെ മുന്‍ നിലപാട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനത്തിലേക്ക് മാറാന്‍ രാജസ്ഥാനും നിര്‍ബന്ധിതമാകുന്നത്. 2022ല്‍അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രം ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നും അശേക് ഗെഹ്‌ലോട്ട് ആരോപിച്ചു.