Headlines
Loading...
FUEL RATE | ഇന്ധന വില ഇന്നും കൂട്ടി ; നൂറിന് തൊട്ടടുത്തെത്തി ഡീസൽ വില

FUEL RATE | ഇന്ധന വില ഇന്നും കൂട്ടി ; നൂറിന് തൊട്ടടുത്തെത്തി ഡീസൽ വില

രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കുന്നത് തുടരുന്നു. തുടര്‍ച്ചയായി ഇന്ധന കൂട്ടുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡീസല്‍ വില 100 രുപയ്ക്ക് തൊട്ട് അടുത്തെത്തി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമായി ഇന്നലെ വര്‍ദ്ധിപ്പിച്ചത്. 

ഇതോടെ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും വര്‍ധിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഇന്ധന വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. 

99.45 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസല്‍ വില. പെട്രോള്‍ വില 106.08 രൂപയിലുമെത്തി. കോഴിക്കോട് പെട്രോള്‍ വില 104.47 രൂപയിലെത്തിയപ്പോള്‍ ഡീസല്‍ വില 97.78 രൂപയായി. കൊച്ചിയില്‍ 104.15 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ 97.64 രൂപയുമായി.