Headlines
Loading...
ആദ്യം തീപൊരി വന്നു പിന്നെ വീട്ടിനുളളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു

ആദ്യം തീപൊരി വന്നു പിന്നെ വീട്ടിനുളളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു

ബാലുശ്ശേരി കിനാലൂരില്‍ രാഘവന്‍ മേനോക്കിയുടെ വീട്ടിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. രാത്രി അപ്രതീക്ഷിതമായാണ് വീട്ടിനുളളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചത്. വീട്ടിലെ ഡൈനിങ് ഹാളില്‍ പടക്കം പൊട്ടുന്ന ശബ്ദത്തോടെ ആദ്യം തീ ഉയരുകയും പിന്നീട് ടൈല്‍സുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു മാതൃഭൂമിയാണ് സംഭവം പുറത്തുവിട്ടത്. 

ചൊവ്വാഴ്ച രാത്രി 9.45നായിരുന്നു സംഭവം. പൊലീസും നാട്ടുകാരും സഥലത്തെത്തിയെങ്കിലും ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് മനസിലായില്ല. അഞ്ചു വര്‍ഷമായി ഇവര്‍ വീട് വെച്ചിട്ട് ആദ്യമായാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുന്നത്. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് പോലൂരിലെ ഒരു വീട്ടില്‍ ഉഗ്രശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയില്‍ പൈപ്പിങ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

ഇത്‌പോലെ എന്തെങ്കിലും പ്രശനമുണ്ടാകുമൊ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനക്കായി സ്ഥലത്തെത്തും