കാസർകോട് ∙ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും ഞായറാഴ്ച അതതു നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് പരിപാടിയിൽ പങ്കെടുക്കണമെന്ന ഉത്തരവിൽ വിവാദം മുറുകിയതോടെ, നിലപാടു മയപ്പെടുത്തി കലക്ടർ കെ.ഇമ്പശേഖർ. നിർബന്ധമായി ഞായറാഴ്ച എത്തണമെന്നോ ഇല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നോ പറഞ്ഞിട്ടില്ലെന്ന് കലക്ടർ വിശദീകരിച്ചു. ഉത്തരവിറക്കാൻ ആരുടെ ഭാഗത്തുനിന്നും സമ്മർദമുണ്ടായില്ലെന്നും പറഞ്ഞു.
കലക്ടർ അങ്ങനെ പറഞ്ഞെങ്കിലും സെപ്റ്റംബർ 23ന് ചീഫ് സെക്രട്ടറി അയച്ച കത്ത് കലക്ടറുടെ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പറയുന്നത് തെറ്റല്ലെന്നും ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ബിജെപിയും വിവിധ സർവീസ് സംഘടനകളും രംഗത്തു വന്നിരുന്നു