kerala
നവകേരള സദസിന് തുടക്കം; ലീഗിനെ പഴിക്കാതെ പിണറായി; ബസിന്റെ ആഡംബരമെന്തെന്ന് മുഖ്യമന്ത്രി
കേരള സര്‍ക്കാരിന്റെ നവകേരള സദസിന് മഞ്ചേശ്വരത്തെ പൈവളിഗെയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മറ്റു മന്ത്രിമാരും പങ്കെടുത്തു. യു.ഡി.എഫ്. പരിപാടി ബഹിഷ്കരിക്കുന്നതിനാല്‍ സ്ഥലം എംഎല്‍എ എ.കെ.എം അഷ്റഫ് ചടങ്ങിനെത്തിയില്ല. എന്നാല്‍ ലീഗിനെ വിമര്‍ശിക്കാതെയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തീര്‍ത്തും സര്‍ക്കാര്‍ പരിപാടിയാണ്. പ്രധാന റോളില്‍ മണ്ഡലത്തിലെ നിയമസഭാംഗം പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന് അനുവദിച്ചില്ല. കോണ്‍ഗ്രസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്ന പ്രവണതയുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിക്ഷിപ്ത താല്‍പര്യം നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജനാധിപത്യ പ്രക്രിയയ്ക്കെതിരായ വികാരമാണ് കോണ്‍ഗ്രസിന്റേതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗിനെ പഴിക്കാതെ പിണറായി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി. നെല്ല് സംഭരണത്തില്‍ 792 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. സംസ്ഥാന വിഹിതത്തില്‍ 18,000 കോടി രൂപയുടെ കുറവ് വരുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രത്യേകം തയാറാക്കിയ ആഡംബര ബസിലാണ് കാസറകോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്നത് ആഡംബര ബസില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ബസിന്റെ ആഡംബരം മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം. ഞങ്ങള്‍ക്ക് പരിശോധിച്ചിട്ട് മനസിലായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan inaugrates Nava Kerala