Headlines
Loading...
'തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്'; രാജി തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് സുരേന്ദ്രൻ k Surendran bjp

'തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്'; രാജി തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് സുരേന്ദ്രൻ k Surendran bjp

പാലക്കാട്: തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തോല്‍വി അഭ്യൂഹങ്ങളെ സുരേന്ദ്രന്‍ തള്ളി.

കെ സുരേന്ദ്രന്‍
വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ നിലപാടെന്തായിരിക്കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വഖഫ് വിഷയത്തിലെ കേരളത്തിലെ എംപിമാരുടെ നിലപാട് ഇന്നറിയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 'സോ കോള്‍ഡ്' മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞത് പോലെ പാലിക്കാന്‍ പോകുകയാണ്. മുനമ്പത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. കേരളത്തിലെ എംപിമാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ ഉറ്റുനോക്കുന്നു, നമ്മുടെ സോ കോള്‍ഡ് മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയൊരു ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷവും വഖഫിന്റെ ഭീതി നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ 19 എംപിമാരും വഖഫ് പരിഷ്‌കരണത്തിന് അനുകൂലമായി കൈ ഉയര്‍ത്തണമെന്നാണ്', അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ എന്ന് ചോദിച്ചവരുണ്ട്'; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി
വടകര എംപി ഷാഫി പറമ്പിലിന്റെയൊക്കെ മതേതരത്വം ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് കണ്ണ് തുറന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം കേരളത്തില്‍ ആരും ചര്‍ച്ച ചെയ്തില്ലെന്നും വിഷയങ്ങള്‍ തിരിച്ചുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനും ജമാഅത്തെ ഇസ്‌ലാമിക്കും കേരളത്തിലെ തിരഞ്ഞെടുപ്പുകളെ സ്ഥിരമായി നിയന്ത്രിക്കാന്‍ കഴിയുന്നുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

'വിശുദ്ധനായ മുഖ്യമന്ത്രിയിപ്പോള്‍ പിഎഫ്‌ഐക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ പ്രസംഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം ചെറിയൊരു നിറമാറ്റവും അടവ് നയവും സിപിഐഎം സ്വീകരിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന. പക്ഷേ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഇവര്‍ക്കെതിരെ സംസാരിക്കാനുളള്ള ധാര്‍മികമായ അവകാശമുണ്ടോ. എസ്ഡിപിഐയുമായി ചേര്‍ന്നാണ് പത്തനംതിട്ട മുന്‍സിപ്പാലിറ്റി സിപിഐഎം ഭരിക്കുന്നത്. ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റിയിലും എസ്ഡിപിഐയും സിപിഐഎമ്മും ബന്ധമുണ്ട്', സുരേന്ദ്രന്‍ പറഞ്ഞു.

ഇതെല്ലാം വ്യക്തമാക്കുന്നത് രണ്ട് മുന്നണികള്‍ക്കും മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാടും ചേലക്കരയിലും വയനാട്ടിലും പിഎഫ്‌ഐ പരസ്യമായി അവരുടെ ലഘുലേഖകളുമായി യുഡിഎഫിനൊപ്പം അണിനിരന്നെന്നും കോണ്‍ഗ്രസ് നേതാക്കന്മാര്‍ പിഎഫ്‌ഐ-വെല്‍ഫെയര്‍ നേതാക്കളുമായി പരസ്യമായി ബാന്ധവം ചെയ്‌തെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡിപിഐക്കും പിഎഫ്‌ഐക്കും ഒരു തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തെ മൊത്തം സ്വാധീനിക്കാന്‍ കഴിയുന്നുവെന്നും ഇതാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയമെന്നും സുരേന്ദ്രന്‍ പറഞ്ഞു