Headlines
Loading...
കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍

കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ വഴക്കുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ദീപ. വെള്ളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്നും ആറും വയസുള്ള രണ്ട് മക്കളുണ്ട്.