kasaragod
ഉദുമ കുണിയയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ജയിൽ അസി.സുപ്രണ്ട് മരിച്ചു
ഉദുമ: കുണിയ ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ജയിൽ അസി. സൂപ്രണ്ട് തൽക്ഷണം മരിച്ചു. കുണിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്.
കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് ശ്രീനിവാസൻ (52) ആണ് മരിച്ചത്. ഉദുമ ബാര ആടിയത്ത് സ്വദേശിയായ ശ്രീനിവാസൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷ
നുള്ള കാർ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
ഉദുമ അച്ചേരിയിലെ പരേതനായ മാധവൻ നായരുടെയും ജാനകിയുടെയും മകനാണ്.
ഭാര്യ: ലത. രണ്ട് മക്കളുണ്ട്.
സഹോദരങ്ങൾ: മധു ( ബസ് ഡ്രൈവർ) കമലാക്ഷൻ ( മെക്കാനിക് മേൽപ്പറമ്പ,