Headlines
Loading...
ഇത് കസേര സംരക്ഷിക്കാനുള്ള ബജറ്റ്; വാഗ്ദാനങ്ങള്‍ പൊള്ള: രാഹുല്‍ ഗാന്ധി Rahul gandhi

ഇത് കസേര സംരക്ഷിക്കാനുള്ള ബജറ്റ്; വാഗ്ദാനങ്ങള്‍ പൊള്ള: രാഹുല്‍ ഗാന്ധി Rahul gandhi

ഇത് കസേര സംരക്ഷിക്കാനുള്ള ബജറ്റെന്നും വാഗ്ദാനങ്ങള്‍ പൊള്ളയെന്നും രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടനപത്രികയും ബജറ്റില്‍ പകര്‍ത്തി. മുതലാളിമാരെ പ്രീണിപ്പിക്കുന്നുവെന്നും രാഹുല്‍. പ്രഖ്യാപിച്ചതെല്ലാം നിലനില്‍പിനായുള്ള മുടന്തന്‍ പദ്ധതികളെന്ന് കെ.സി.വേണുഗോപാലും പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ രൂക്ഷവിമര്‍ശനവുമായി കേരള എംപിമാര്‍ രംഗത്തെത്തി. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍. കേരളത്തിന്റെ പേര് പോലും പരാമര്‍ശിക്കാന്‍ തയ്യാറായില്ല, ഒരു പദ്ധതിയുമില്ല. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. ദേശീയ ബജറ്റെങ്കിലും അവതരിപ്പിച്ചത് ചില പ്രദേശങ്ങള്‍ക്ക് വേണ്ടിയെന്ന് കെ.രാധാകൃഷ്ണന്‍. മുന്‍ ബജറ്റിന്റെ ആവര്‍ത്തനം മാത്രം, പുതിയ ഒന്നുമില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. റബ്ബറിനെക്കുറിച്ച് പ്രഖ്യാപ‌നമില്ല, താങ്ങുവിലയില്‍ മൗനമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്