kerala
മദ്യപിച്ചത് ചോദ്യം ചെയ്ത വനിത എസ്ഐക്ക് നേരെ കയ്യേറ്റം; അഭിഭാഷകൻ അറസ്റ്റിൽ
കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്‌ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിന്‍ ആന്‍റണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.