
kerala
രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍: മുഖ്യമന്ത്രി പിണറായി വിജയൻ
രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ അവശ്യസേവന മേഖലയില്‍ മാത്രം. വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെന്നത് എല്ലായിടത്തും ബാധകമാകില്ല. സ്ഥലസൗകര്യം അനുസരിച്ച് ആളുകളുടെ എണ്ണംകുറയ്ക്കണം.
തിരഞ്ഞെടുപ്പ് ആഘോഷം ഒഴിവാക്കണം. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡബിള്‍മാസ്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സര്‍ജിക്കല്‍ മാസ്കിന് മുകളില്‍ തുണി മാസ്ക് ഉപയോഗിക്കണം. നാളെയും മറ്റന്നാളും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു