Headlines
Loading...
വളര്‍ത്ത് നായ്ക്ക് ബെല്‍റ്റ് മേടിച്ചപ്പോള്‍ 11 ലക്ഷം രൂപ 'ഭാഗ്യ സമ്മാനം.' ;കല്‍ക്കട്ടയില്‍ നിന്നും എത്തിയ കവറിനുള്ളില്‍ കത്തിനോടൊപ്പം 2 കൂപ്പണുകള്‍ ,ഒടുവില്‍ പുറത്ത് വന്നത് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ മുഖം

വളര്‍ത്ത് നായ്ക്ക് ബെല്‍റ്റ് മേടിച്ചപ്പോള്‍ 11 ലക്ഷം രൂപ 'ഭാഗ്യ സമ്മാനം.' ;കല്‍ക്കട്ടയില്‍ നിന്നും എത്തിയ കവറിനുള്ളില്‍ കത്തിനോടൊപ്പം 2 കൂപ്പണുകള്‍ ,ഒടുവില്‍ പുറത്ത് വന്നത് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ മുഖം

എടത്വ: വളര്‍ത്ത് നായ്ക്ക് ബെല്‍റ്റ് മേടിച്ചപ്പോള്‍ ' 11 ലക്ഷം'രൂപ 'ഭാഗ്യ' സമ്മാനമായി എത്തി.ചില മാസങ്ങള്‍ക്ക് മുമ്ബ് ഇളയ മകന്‍ ദാനിയേലിന്‍്റെ താത്പര്യ പ്രകാരം വളര്‍ത്ത് നായ്ക്ക് കഴുത്തില്‍ അണിയുന്ന ബെല്‍റ്റ് 'സ്നാപ്ഡീല്‍ ' കമ്ബിനിയില്‍ നിന്ന് തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള വാങ്ങിയത്.

കഴിഞ്ഞ ദിവസം ഒരു കവര്‍ തപാലില്‍ കല്‍ക്കട്ടയില്‍ നിന്നും എത്തി.കവറിനുള്ളില്‍ ഉണ്ടായിരുന്ന വിശദമായ അറിയിപ്പുകള്‍ അടങ്ങിയ കത്തിനോടൊപ്പം 2 കൂപ്പണുകള്‍ ഉണ്ടായിരുന്നു.സ്ക്രാച്ച്‌ ആന്റ് വിന്‍ എന്ന പദ്ധതിയിലൂടെ നേടുന്നതിന് ഉള്ള കൂപ്പണ്‍ ആയിരുന്നു കവറിനുള്ളില്‍ .

സ്നാപ്ഡീല്‍ കമ്ബിനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിട്ടുള്ളതിനാലും യാതൊരു വിധ സംശയങ്ങള്‍ ഉണ്ടാകാത്ത വിധം ഉള്ള അറിയിപ്പ് ആയിരുന്നു കവറിനുള്ളിലെ നോട്ടീസില്‍ പ്രതിപാദിച്ചിരുന്നത്.കൂടുതല്‍ വിവരം അറിയാന്‍ ഒരു 'ഹെല്‍പ് ലൈന്‍' നമ്ബരും.ചുരണ്ടി നോക്കിയപ്പോഴേക്കും 11 ലക്ഷം രൂപ 'ഭാഗ്യ സമ്മാനം '

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഓണ്‍ ലൈന്‍ തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായത്.പലരും മാറി മാറി അദ്ദേഹത്തെ വിളിക്കുവാന്‍ തുടങ്ങി.

ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന വാചാലമായ സംസാരം.'ആപ് ഹമാരാ ഗോള്‍ഡന്‍ കസ്റ്റമര്‍ ലിസ്റ്റ് മെ ആയാ '.തൊട്ടടുത്ത ദിവസം തന്നെ 11 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഉടന്‍ തന്നെ അക്കൗണ്ട് നമ്ബര്‍ കൊടുക്കണമെന്നും ജി.എസ്.ടിയായുള്ള അയ്യായിരം രൂപ ഉടന്‍ അവര്‍ നല്കുന്ന അക്കൗണ്ടിലേക്ക് ' അടയ്ക്കണമെന്നും ആവശ്യപെട്ടു.

ഫോണ്‍ വിളികള്‍ തുടര്‍ന്നു.11 ലക്ഷം രൂപായില്‍ നിന്നും ജി.എസ്.ടിയായുള്ള തുക കുറവ് ചെയ്തിട്ട് അക്കൗണ്ടിലേക്ക് അയച്ചാല്‍ മതി എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള മറുപടി നല്കിയപ്പോള്‍ വിളിയുടെ ആവേശം കുറഞ്ഞു.

ഒടുവില്‍ സ്നാപ്ഡീല്‍ കമ്ബിനി അധികൃതരുമായി ബന്ധപെട്ട് തനിക്ക് ലഭിച്ച കത്തിനെ കുറിച്ച്‌ സൂചിപ്പിച്ചു.അങ്ങനെ യാതൊരു വിധ പദ്ധതികളും കമ്ബിനിക്ക് ഇല്ലെന്നും ഇതുപോലെയുള്ള ഒരു ഓഫറുകളിലും കസ്റ്റമേഴ്സ് ബാങ്ക് വിവരങ്ങള്‍ നല്കരുതെന്നും കമ്ബിനി അധികൃതര്‍ വ്യക്തമാക്കി..

ഒരു ദിവസം നിരവധി പേര്‍ക്കാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ എത്തുന്നത്.സമാനമായ നിലയില്‍ ഉള്ള ധാരാളം തട്ടിപ്പുകള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നത്.രാജ്യവ്യാപകമായി നൂറു കണക്കിന് വ്യക്തികള്‍ ഇവരുടെ കെണിയില്‍ വീഴുന്നുണ്ടെങ്കിലും ആരും പുറത്തു പറയാത്തതുമൂലവും നിയമനടപടികള്‍ സ്വീകരിക്കാത്തതു മൂലവും വര്‍ദ്ധിച്ചു വരികയാണ്.

സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യാജ കമ്ബിനികള്‍ തപാല്‍ വകുപ്പിനെ ഉപയോഗിച്ച്‌ നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് പരാതി നല്കി.

കൂടാതെ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന കമ്ബിനി നേടിയെടുത്തിരിക്കുന്ന പ്രി പെയ്ഡ് പോസ്റ്റല്‍ ഫെസിലിറ്റി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ബംഗാള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, പി.എം.ജി, ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്കി.