
kerala
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; സിഐ അടക്കം നാലു പേര്‍ക്ക് പരുക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ണിങ് പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് സിഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിന് അന്ത്യോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് വാഹനം കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍വെച്ച് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍പിലുണ്ടായിരുന്ന ബൈക് ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ബൈക് യാത്രികനെ പൊലീസ് തിരയുന്നുണ്ട്.
പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പിഎന്‍ പണിക്കരുടെ പ്രതിമ അനച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പിടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.