
kasaragod
കാസർഗോഡ് പാണത്തൂരില്‍ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു; 4മരണം, 5പേർക്ക് പരിക്ക്
കാസർഗോഡ് പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ നാല് മരണം. പാണത്തൂർ കുണ്ടുപ്പള്ളി സ്വദേശികളായ കെ എൻ മോഹനൻ (40), രംഗപ്പു എന്ന സുന്ദരൻ (47), നാരായണൻ (53), കെ ബാബു എന്നിവരാണ് മരിച്ചത്. അഞ്ചുപേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും പൂടംങ്കല്ലിലിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കൂടുതല്‍ തൊഴിലാളികൾ മരത്തിന്റെ ലോഡുകൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. ലോറിയിൽ ക്ലീനറും ഡ്രൈവറും അടക്കം 9 പേർ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കർണാടകയിലെ കല്ലപള്ളിയില്‍ നിന്നും പാണത്തൂർ ടൗണിലേക്ക് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സബ്കലക്ടർ ഡി ആർ മേഘശ്രീ പാണത്തൂരിലെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.