Headlines
Loading...
കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് പരിക്ക്: അഞ്ചുപേർക്കെതിരെ കേസ്

കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് പരിക്ക്: അഞ്ചുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഏഴരയോടെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ വൈശാഖിന്‍റെ നെറ്റിയില്‍ മുറിവേറ്റിരുന്നു.

ഒരാഴ്ച മുമ്ബ് സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയാണ് വൈശാഖ്. തുടര്‍ന്ന് രാത്രി ഒമ്ബതരയോടെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരന്‍റെ വീട്ടുവളപ്പില്‍ കയറി കത്തിവീശി. വെട്ട് തടയാന്‍ ശ്രമിച്ച സുകുമാരന്‍റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

ഇരു പാര്‍ട്ടികളിലുമായി അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തുടര്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.