Headlines
Loading...
മുൻ ഉദുമ ടൗൺ മുസ്ലിം ജമാത്തിൻ്റെ ദീർഘകാല പ്രസിഡൻ്റ് എം മൂസ അന്തരിച്ചു

മുൻ ഉദുമ ടൗൺ മുസ്ലിം ജമാത്തിൻ്റെ ദീർഘകാല പ്രസിഡൻ്റ് എം മൂസ അന്തരിച്ചു

ഉദുമ: പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ
മൂലയിൽ ഹൗസിലെ എം മൂസ (71) അന്തരിച്ചു. ഉദുമ ടൗൺ മുസ്ലിം ജമാത്തിൻ്റെ ദീർഘകാലം പ്രസിഡൻ്റ്, മുസ്ലിം ലീഗ് ഉദുമ ശാഖ പ്രസിഡൻ്റ്, എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡൻ്റ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉദുമ ഇസ്ലാമിയ എ എൽ പി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയംഗവും മസ്ജിദ് സലാമ നിർമ്മാണ കമ്മിറ്റി ചെയർമാനുമാണ്.
പരേതരായ മൂലയിൽ മെയതീൻ കുഞ്ഞി- ഉമ്മാലി ഉമ്മ എന്നവരുടെ മകനാണ്. ഭാര്യ: മറിയം. മക്കൾ: മുനീറ മൂലയിൽ, മനാഫ്, മൊയ്തീൻ കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൂവരും വിദേശത്ത്. മരുമക്കൾ: ഡോ: മുഹമ്മദ് മുസ്തഫ, ഫഹീമ, ശെരീഫ, നാജിയ. സഹോദരങ്ങൾ: എം എ റഹ്മാൻ ( എഴുത്തുകാരൻ), എം റസാഖ്, ബീഫാത്തിമ, സൈനബ, പരേതരായ അബ്ദുല്ല, അബ്ദുൾ ഖാദർ, ശെരീഫ്, മുസ്തഫ, അഹമ്മദ്, നെഫീസ.