Headlines
Loading...
എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് ശംഭുനമ്പൂതിരി

എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് ശംഭുനമ്പൂതിരി

ശബരിമല: സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീയ്ക്കൽ മഠം (നീലമന ഇല്ലം) എൻ. പരമേശ്വരൻ നമ്പൂതിരി(49)യാണ് ശബരിമല മേൽശാന്തി.

കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. രാവിലെ എട്ടുമണിക്ക് തന്ത്രി മഹേഷ് മോഹനരുടെ കാർമകിത്വത്തിലാണ് ഇരു ക്ഷേത്രങ്ങളിലും നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിെന്നത്തിയ ഗോവിന്ദവർമ ശബരിമല മേൽശാന്തിയുടെയും നിരജ്ഞൻ ആർ. വർമ മാളികപുറം മേൽശാന്തിയുടെയും നറുക്കെടുത്തു.

പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിെൻറയും മകനാണ് എൻ. പരമേശ്വരൻ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.