Headlines
Loading...
സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം; കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച തീരുമാനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം; കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച തീരുമാനം

കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്.

ഈ മാസം 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് ഈ ക്ലാസുകള്‍ ഓണ്‍ലൈന്‍ മാത്രമാക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗത്തിനു ശേഷം പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും. 

പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് മാറ്റമില്ല.വാരാന്ത്യ കര്‍ഫ്യു, രാത്രി യാത്ര നിരോധനം എന്നിവ തത്കാലമില്ല. കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.