Headlines
Loading...
തെറ്റായ കാര്യം പറഞ്ഞാല്‍ പ്രസിഡന്റ് ആണെന്ന് ഒന്നും നോക്കില്ല; ട്രംപിന്റെ വാര്‍ത്തസമ്മേളന പ്രക്ഷേപണം പാതിയില്‍ നിര്‍ത്തി യുഎസ് മാധ്യമങ്ങള്‍

തെറ്റായ കാര്യം പറഞ്ഞാല്‍ പ്രസിഡന്റ് ആണെന്ന് ഒന്നും നോക്കില്ല; ട്രംപിന്റെ വാര്‍ത്തസമ്മേളന പ്രക്ഷേപണം പാതിയില്‍ നിര്‍ത്തി യുഎസ് മാധ്യമങ്ങള്‍

വാഷിങ്ടണ്‍: തെറ്റായതും നിയമത്തിന് എതിരായതുമായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രസിഡന്റായാലും അംഗീകരിക്കില്ലെന്ന നിലപാട് എടുത്ത് യുഎസ് മാധ്യമങ്ങള്‍. ട്രംപിന്റെ തത്സമയ വാര്‍ത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്ക
ുകയാണ് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍. ജനഹിതത്തെ സംശയിച്ച ട്രംപിന്റെ വാക്കുകളോട് പ്രതിഷേധിച്ചാണ് ചാനലുകള്‍ ലൈവ് സംപ്രേഷണം നിര്‍ത്തിവെച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങള്‍ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസിഡന്റ് പറയുന്നു എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചു.

വിജയം തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു എന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സമാന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതിനിടക്കാണ് ചാനലുകള്‍ സംപ്രേഷണം നിര്‍ത്തിയത്.

മാധ്യമങ്ങള്‍ ഒരു അസാധാരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്-എന്‍ബിസി ചാനല്‍ സംപ്രേഷണം നിര്‍ത്തിയത്. എന്‍ബിസി-എബിസി ന്യൂസും ഇത്തരത്തില്‍ സംപ്രേഷണം നിര്‍ത്തി.