covid update
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശൂർ സ്വദേശിയായ വീട്ടമ്മ
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. അരിമ്ബൂര് സ്വദേശി വല്സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയില് വീട്ടമ്മയെ മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്ട്ടത്തിന് മുന്പെടുത്ത സാമ്ബിളിന്റെ ഫലമാണ് പോസിറ്റീവ് ആയത്.
അതേസമയം പോസ്റ്റ്മോര്ട്ടത്തിന് മുന്പെടുത്ത സാമ്ബിളിന്റെ ഫലം വരും മുന്പാണ് സംസ്കാര ചടങ്ങുകള് നടന്നത്. അതുകൊണ്ട് തന്നെ കൊറോണ പ്രോട്ടോകോള് പാലിക്കാതെയായിരുന്നു സംസ്കാരം. കൊറോണ സ്ഥിരീകരിച്ച കെഎസ്ആര്ടിസി കണ്ടക്ടര് ഉണ്ടായിരുന്ന ബസ്സില് വത്സലയുടെ മകള് യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്ക്ക് പ്രകടമായിരുന്നില്ല. എന്നാല് ഇവരില് നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.