Headlines
Loading...
സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി(10.07.2020): തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. രാജ്യത്തിന്റെ സമ്ബത്തിനെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
എഫ്‌ഐആറിന്റെ പകര്‍പ്പ് വേണമെന്ന് ഹര്‍ജിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവ് വലുതാണ്. രാജ്യസുരക്ഷയെയും സമ്ബത്തിനെയും ബാധിക്കുന്ന പ്രശ്നമാണ്.
എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
എന്‍ഐഎ കേസ് ഏറ്റെടുത്തത് വൈകിയാണ്. സന്ദീപ് നായര്‍, സ്വപ്ന, സരിത് എന്നിവര്‍ക്ക് കളളക്കടത്തില്‍ പങ്കുണ്ടെന്ന് വിവരം കിട്ടി. സ്വപ്നയും സരിതും കളളക്കടത്ത് നടത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യയുടെ മൊഴി ഉണ്ടെന്നും കേന്ദ്രം വാദിച്ചു. കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതല്‍ തെളിവുകള്‍ കിട്ടി. അതിനാല്‍ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.
ഹര്‍ജിയില്‍ പറയും പോലെ സ്വപ്നയുടെ മുന്‍കാല പശ്ചാത്തലത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്ന് കേന്ദ്രം. യുഎപിഎ ഉളളതു കൊണ്ട് ഹര്‍ജി പരിഗണിക്കാനാകില്ലെന്നാണ് എന്‍ഐഎയുടെ നിലപാട്. ഹര്‍ജി നിലനില്‍ക്കുമോയെന്നാകും ചൊവ്വാഴ്ച പരിഗണിക്കുക. ഹര്‍ജി ഇതേവരെ ഫയലില്‍ സ്വീകരിച്ചിട്ടില്ല.
സ്വപ്നക്ക് കേസിന്റെ എഫ്‌ഐആര്‍ കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയോ ഹര്‍ജിക്കാരിക്ക് ഇടക്കാല സുരക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ അന്വേഷണവുമായി എന്‍ഐഎ സംഘത്തിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ്.