Headlines
Loading...
പുതിയ മേക്കോവര്‍ ചിത്രവുമായി മഞ്ജു പിള്ള

പുതിയ മേക്കോവര്‍ ചിത്രവുമായി മഞ്ജു പിള്ള

മഞ്‍ജു പിള്ള മലയാളികളുടെ ഇഷ്‍ടതാരമാണ്. മലയാള സിനിമയിലും സീരിയലിലും മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ‘തട്ടീം മുട്ടീം’ എന്ന സീരിയലിൽ എത്തിയതോടെ താരത്തിന് വലിയ സ്വീകാര്യത ലഭിച്ചു. കരിയര്‍ ബ്രേക്ക് ആയിരുന്നു ഇതിലെ മോഹനവല്ലി എന്ന കഥാപാത്രം. പിന്നീട് ഇന്ദ്രൻസിനൊപ്പം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പുതിയതായി പങ്കുവച്ച പോസ്റ്റാണിപ്പോള്‍ തരംഗമായിരിക്കുന്നത്.മഞ്‍ജു തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്. രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്,ബ്രൗണ്‍ നിറത്തിലുള്ള ഫ്രോകിലും എത്തിയ താരം ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ . നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യംങ് ആയതുപോലെ എന്നൊക്കെയാണ് കമന്റുകൾ.

മഞ്‍ജു അഭിനയത്തിലേക്കെത്തിയത് സൂര്യ കൃഷ്‍ണമൂര്‍ത്തിയുടെ ‘സ്‍ത്രീ പര്‍വ്വം’ എന്ന നാടകത്തിലൂടെയാണ് .പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ഇത് പിന്നീട് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത് ‘സത്യവും മിഥ്യ’യും പരമ്പരയിലൂടെയാണ്