തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതിയിൽ നടത്തുമോ അതോ മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന സർക്കാരിന്റെ കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നലെയും ഉണ്ടായിട്ടില്ല.
പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇതു സംബന്ധിച്ച ഫയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തിനായി അയച്ചിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ രാത്രി വരെയും തീരുമാനം അറിയിച്ചിട്ടില്ല. ഇതോടെ ദിവസങ്ങളായുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഡൽ പരീക്ഷയും പൂർത്തിയാക്കി വാർഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷ നിലവിൽ പ്രഖ്യാപിച്ച തീയതിയിൽ നടക്കുമോ എന്നതിൽ വ്യക്തത ലഭിച്ചാൽ ആശ്വാസകരമാകുമെന്നാണു വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്. ഇന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. അല്ലാത്തപക്ഷം നിയമപോരാട്ടം നടത്തേണ്ടി വരുമെന്ന് വിദ്യാർത്ഥികൾ. ഇന്ന് ഇലക്ഷൻ കമ്മീഷൻ്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രതികരണവും വന്നില്ല എങ്കിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്നും വിദ്യാർത്ഥികൾ.
തീയതി മാറ്റരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ
തിരുവനന്തപുരം പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഇടത്, വലത് അധ്യാപക സംഘടനകൾക്ക് വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. നിലവിൽ നിശ്ചയിച്ച തീയതികളിൽ തന്നെ പരീക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.എസ്എസ്എൽസി പരീക്ഷ മാറ്റിവയ്ക്കരുതെന്നു കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായുള്ള ഗുണമേന്മാ പരിഷ്കരണ സമിതി യോഗമെടുത്ത തീരുമാനത്തെ അട്ടിമറിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.